Get Updates
Get notified of breaking news, exclusive insights, and must-see stories!

പറക്കും കാര്‍ വിപണിയിലേയ്ക്ക്

വാഷിംങ്ടണ്‍ : നീണ്ടുപുളഞ്ഞു കിടക്കുന്ന ഗതഗതക്കുരുക്കില്‍ കിടക്കുമ്പോള്‍ എന്റെ കാറിനൊരു ചിറകുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഇനിയിത് വെറുമൊരു ആഗ്രഹം മാത്രമായിരിക്കില്ല യാഥാര്‍ഥ്യമാകും.

പറക്കുന്ന കാറുകള്‍ വിപണിയിലെത്താന്‍ പോവുകയാണ്. ലൈറ്റ്‌സ്‌പോര്‍ട്ട് ഇനത്തില്‍പ്പെട്ട എയര്‍ക്രാഫ്ടുകള്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കാന്‍ അമേരിക്കന്‍ ഏവിയേഷന്‍ അതോറിട്ടി അനുമതി നല്‍കിക്കഴിഞ്ഞു.

ടെറാഫൂജിയ ട്രാന്‍സിഷന്‍ എന്ന ചെറു വിമാനത്തിനാണ് വായുവിലൂടെയും റോഡിലൂടെയും ചീറിപ്പായാന്‍ കഴിയുന്നത്.

1700 അടിയുള്ള റണ്‍വേയുണ്ടെങ്കില്‍ ഈ വിമാനത്തിന് പറന്നുയരാം. അറുനൂറ് കിലോഗ്രാം മാത്രമാണ് വിമാനത്തിന്റെ ഭാരം. വായുവിലൂടെ മണിക്കൂറില്‍ 185 കിലോമീറ്റര്‍ മുതല്‍ 735 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാനാവും.

എന്നാല്‍ കരയില്‍ എത്ര വേഗത്തില്‍ സഞ്ചരിക്കാനാവുമെന്ന് വ്യക്തമല്ല. രണ്ടു സീറ്റുള്ള ഈ വിമാനം റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ചിറകുകള്‍ ഉള്ളിലോട്ട് മടക്കിവയ്ക്കാം. സാമാന്യം വലിപ്പമുള്ള ഒരു ഫ്‌ളാറ്റിനു മുകളില്‍പ്പോലും ഇതിന് ലാന്‍ഡ് ചെയ്യാനാവും എന്നത് ഒരു പ്രധാന പ്രത്യേകതയാണ്.

സുരക്ഷിതത്വമാണ് പറക്കും കാറിന്റെ ഏറ്റവും വലിയ മേന്മയായി നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. 1,94,000 ഡോളറാണ് ഇതിന്റെ വില.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+