മൈക്കല്‍ ജാക്സണ്‍ന്റെ രോഗം മകനും?

മൂത്ത മകന് പ്രിന്‍സ് മൈക്കലിനാണ് അച്ഛനെ ബാധിച്ചിരുന്ന പാരമ്പര്യ ത്വക് രോഗമായ വിറ്റിലിഗോ ബാധിച്ചിരിക്കുന്നതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അവധിയാഘോഷിക്കാന്‍ ഹവായ് ബീച്ചിലെത്തിയ പ്രിന്‍സ് കടല്‍ സ്നാനം ചെയ്യാനിറങ്ങിയപ്പോള്‍ പാപ്പരാസികള്‍ എടുത്ത ചിത്രങ്ങളാണ് സംശയത്തിനടിസ്ഥാനം.
പ്രിന്‍സിന്റെ വലതു കയ്യുടെ അടിഭാഗത്തായി വട്ടത്തില്‍ വെളുത്തിരിക്കുന്നത് ത്വക് രോഗമാണെന്നാണ് പറയുന്നത്.
മുഖത്തിന്റെയും ശരീരത്തിന്റെയും നിറം മാറുന്ന പാണ്ട് പോലൊരു രോഗമാണ് വിറ്റിലിഗോ. താന്‍ ഈ രോഗം മൂലം വലയുകയാണെന്ന് ഒരിക്കല്‍ മൈക്കല്‍ ജാക്സണ് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അദ്ദേഹം തുടര്‍ച്ചയായി തൊലി ബ്ലീച്ച് ചെയ്യുന്നതാണെന്നായിരുന്നു വിമര്‍ശകര്‍ പറഞ്ഞിരുന്നത്.
പാരമ്പര്യമായി വരുന്ന ഈ രോഗം ലക്ഷത്തിലൊരാള്ക്കുമാത്രമാണ് ഉണ്ടാവുക. എന്തായാലും പ്രിന്‍സിന് രോഗം സ്ഥിരീകരിച്ചാല്‍ പ്രിന്‍സിന്റെ പിതാവ് ജാക്സണ് അല്ലെന്ന വിവാദത്തിന് അന്ത്യമാകും.
പ്രിന്‍സിന്റെ യഥാര്‍ത്ഥ പിതാവ് മൈക്കല്‍ ജാക്സണ് അല്ലെന്ന് ചിലര്‍ പ്രചരിപ്പിച്ചിരുന്നു. പ്രിന്‍സും സഹോദരി പാരിസും 1996 മുതല്‍ 99 വരെ ജാക്സന്റെ ഭാര്യയായിരുന്ന ഡെബി റോവില്‍ ജാക്സണ് ജനിച്ച മക്കളാണ്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications