കരുണാനിധിയുടെ ക്ഷേത്രം പൊളിച്ചു നീക്കി

മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് ക്ഷേത്രം വിവാദമായതോടെ വെള്ളിയാഴ്ച രാവിലെ ഗുഡിയാത്തം ആര്‍ഡിഒ എം വസന്ത, ഡിവൈഎസ്പി വി കാശിവിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അതിനുമുമ്പായി നിര്‍മിച്ചവര്‍ തന്നെ ക്ഷേത്രം പൊളിച്ചുനീക്കുകയായിരുന്നു.
ക്ഷേത്രം പൊളിച്ചുനീക്കാന്‍ ഡിഎംകെ വെല്ലൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ ഗാന്ധി എംഎല്‍എയോട് കരുണാനിധി നേരിട്ട് ഉത്തരവിടുകയായിരുന്നുവെന്നാണ് റിപ്പോര്‍്ട്ടുകള്‍.
ചാമിറെഡ്ഢിപള്ളിയിലെ കൃഷ്ണമൂര്‍ത്തിയുടെ സ്വന്തം ഭൂമിയില്‍ നിര്‍മ്മിച്ച ക്ഷേത്രത്തില്‍ കരുണാനിധിയുടെ അര്‍ദ്ധകായ പ്രതിമ സ്ഥാപിച്ചാണ് പൂജ നടത്തിവന്നിരുന്നത്. നിരീശ്വരവാദിയായ കരുണാനിധിയുടെ പേരില്‍ നിര്‍മ്മിയ്ക്കപ്പെട്ട ക്ഷേത്രം വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.












Click it and Unblock the Notifications