മലയാളി വിദ്യാര്‍ഥികള്‍ ആത്മഹത്യക്ക് ശ്രമിച്ചു
ഹൈദരാബാദ്: കോളെജ് പ്രിന്‍സിപ്പലിന്റെ പീഡനത്തെത്തുടര്‍ന്ന് ആന്ധ്രയില്‍ നാല് മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
വാറങ്കലിലെ രോഹിണി കോളജ് ഓഫ് നഴ്‌സിങ്ങിലെ വിദ്യാര്‍ഥിനികളാണ് ആത്മഹത്യക്കു ശ്രമിച്ചത്. ഇവരില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിയും മൂന്നു പേര്‍ കോട്ടയം സ്വദേശിനികളുമാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ സുഖംപ്രാപിച്ചു വരികയാണ്. കോളജ് പ്രിന്‍സിപ്പലിന്റെ പീഡനമാണ് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന്റെ കാരണമെന്നു സഹപാഠികള്‍ ആരോപിച്ചു.
മലയാളിയായ പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി സഹപാഠികള്‍ പറയുന്നു. പ്രിന്‍സിപ്പലിനെതിരെ നേരത്തെ തന്നെ മാനേജ്‌മെന്റിന് പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
ചെയ്യാത്ത കുറ്റത്തിന് കുട്ടികളെ വഴക്കു പറഞ്ഞിരുന്നതായി കുട്ടികള്‍ ആരോപിക്കുന്നു. പുറത്തു പോകാന്‍ അനുവദിച്ചിരുന്നില്ല. ചൂലു കൊണ്ട് കുട്ടികളെ അടിയ്ക്കകുയും ഒരു കുട്ടിയുടെ മുഖത്ത് തിളച്ച പാല്‍ ഒഴിയ്ക്കുകയും ചെയ്തിരുന്നുവെന്ന് ആരോപണമുണ്ട്.












Click it and Unblock the Notifications