ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല: മണിക് സര്‍ക്കാര്‍
ദില്ലി: ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ ജൂലൈ അഞ്ചിന് ഇടതുപാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇടതുഭരണ സംസ്ഥാനമായ ത്രിപുരയില്‍ ആചരിക്കില്ല.
ഏഴ് ദിവസത്തിനുള്ളില്‍ രണ്ട് ഹര്‍ത്താലുകള്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതിയാണ് അഖിലേന്ത്യാ പണിമുടക്കില്‍ നിന്ന് ത്രിപുരയെ ഒഴിവാക്കിയതെന്ന് ത്രിപുര മുഖ്യമന്ത്രിയും സി.പി.എം. പോളിറ്റ്ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ പറഞ്ഞു.
ജൂലായ് അഞ്ചിന് ത്രിപുരയില്‍ പണിമുടക്കുന്നില്ലെങ്കിലും ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുമെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.
സിപിഎം ഭരിക്കുന്ന ബംഗാളിലും കേരളത്തിലും ഏഴ് ദിവസത്തിനുള്ളില്‍ രണ്ട് ഹര്‍ത്താലുകള്‍ നടത്തുന്നുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ബംഗാളിലേയും കേരളത്തിലേയും പാര്‍ട്ടി നേതൃത്വത്തോട് ചോദിക്കണമെന്നായിരുന്നു മണിക് സര്‍ക്കാറിന്റെ മറുപടി.
രണ്ട് ദിവസത്തെ പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലി എത്തിയതാണ് മണിക് സര്‍ക്കാര്‍.












Click it and Unblock the Notifications