Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയശാന്തിയെ അറസ്റ്റുചെയ്തു

Vijayashanthi
ഹൈദരാബാദ്: തെലങ്കാന രാഷ്ട്രീയ സമിതി എംപിയും ചലച്ചിത്രതാരവുമായ വിജയ ശാന്തിയെ പോലീസ് അറസ്റ്റു ചെയ്തു. ബഞ്ചാരഹില്‍സിലുള്ള അവരുടെ വസതിയില്‍ വെച്ച് പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം വകവെയ്ക്കാതെയാണ് അറസ്റ്റ്.

വിജയ ശാന്തിയുടെ പ്രസംഗത്തില്‍ പ്രകോപനപരമായ പരാമര്‍ശങ്ങളുണ്ടെന്നാരോപിച്ച് ബഞ്ചാര ഹില്‍സ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ജൂണ്‍ 30 നാണ് വിജയശാന്തി വിവാദപ്രസംഗം നടത്തിയത്. ഇതിന്റെ പേരില്‍ തിരഞ്ഞെടുപ്പു കമ്മീഷനും വിജയശാന്തിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

തെലുങ്കാന സംസ്ഥാനത്തിനെതിരെ നിലകൊള്ളുന്നവരെ നടുവെ വെട്ടിമുറിക്കും' എന്ന ഭീഷണി സ്വരത്തിലുള്ള പരാമര്‍ശമാണ് വിവാദമായത്. ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും സിഡിയും പത്രവാര്‍ത്തകളും സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ ഐവി സുബ്ബറാവു മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+