പ്രകോപനപരമായ പ്രസംഗം നടി വിജയശാന്തി കുരുക്കില്‍

ടിആര്‍എസ് ആസ്ഥാനമായ 'തെലുങ്കാന ഭവനി'ല്‍ പ്രകോപനപരമായ പ്രസംഗം നടത്തിയതിനാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജയശാന്തിക്കെതിരെ നടപടിയെടുത്ത്. ഇവരെ അറസ്റ്റുചെയേ്തക്കുമെന്ന് സൂചനയുണ്ട്.
തെലുങ്കാന സംസ്ഥാനത്തിനെതിരെ നിലകൊള്ളുന്നവരെ നടുവെ വെട്ടിമുറിക്കും' എന്ന ഭീഷണി സ്വരത്തിലുള്ള പരാമര്‍ശമാണ് താരത്തെ കുരുക്കിലാക്കിയത്. ഈ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പും സി.ഡി യും പത്രവാര്‍ത്തകളും സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ ഐ.വി സുബ്ബറാവു മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണര്‍ക്ക് അയച്ചുകൊടുത്തു.
പ്രകോപനപ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ വിജയശാന്തിയെ അറസ്റ്റു ചെയ്യാനായി പോലീസ് വെള്ളിയാഴ്ച രാവിലെത്തന്നെ അവരുടെ ഹൈദരാബാദിലെ വീട്ടിലെത്തി. എന്നാല്‍ വിജയശാന്തി അവിടെയുണ്ടായിരുന്നില്ല.
വൈകിട്ട് ടിആര്‍എസ് നേതാവ് കവിത മുഖ്യതിരഞ്ഞെടുപ്പു കമ്മീഷണറെക്കണ്ട് വിശദീകരണം നല്‍കി. 'നടുവെ വെട്ടു'മെന്ന വാക്ക് തെലുങ്കാനയെ എതിര്‍ക്കുന്നവരെ ശിക്ഷിക്കുമെന്ന അര്‍ത്ഥത്തിലാണ് വിജയശാന്തി പ്രയോഗിച്ചതെന്ന് കവിത വിശദീകരിച്ചു.












Click it and Unblock the Notifications