Get Updates
Get notified of breaking news, exclusive insights, and must-see stories!

അച്ഛന് മുന്നറിയിപ്പ് നല്‍കിയിരുന്നു: മുരളീധരന്‍

K Muraleedharan
കോഴിക്കോട്: കോണ്‍ഗ്രസിലേയ്ക്ക് തിരിച്ചുപോയാല്‍ അപമാനം സഹിക്കേണ്ടിവരുമെന്ന് താന്‍ കരുണാകരന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മകന്‍ കെ മുരളീധരന്‍.

സംഘടനാ തെരഞ്ഞെടുപ്പിനെതിരെയുള്ള കരുണാകാരന്റെ വാര്‍ത്താസമ്മേളനം കഴിഞ്ഞതിന് പിന്നാലെയാണ് അഭിപ്രായപ്രകടനവുമായി മുരളി രംഗത്തെത്തിയത്.

കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പല്ല വീതം വെയ്പ്പാണ് നടക്കുന്നത്. തന്നെ മുന്നില്‍ നിര്‍ത്തി ജനങ്ങളെ പറ്റിക്കുകയാണെന്ന കരുണാകാരന്റെ ആരോപണത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും മറുപടി പറയണം- മുരളീധരന്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസില്‍ ഇപ്പോള്‍ നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കരുണാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

പാര്‍ട്ടി ഭരണഘടന പാലിക്കാതെയാണ് സംഘടനാ തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും പാര്‍ട്ടിയുടെ നേതൃത്വം പിടിച്ചെടുക്കാന്‍ ചിലര്‍ ഗൂഢശ്രമം നടത്തുകയാണെന്നും കരുണാകരന്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+