ക്രൈം എഡിറ്റര്‍ നന്ദകുമാര്‍ അറസ്റ്റില്‍

െ്രെകം ഓണ്‍ലൈന്‍ എഡിഷനില്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഡിവൈഎസ്പി സുകുമാരപിള്ളയാണ് അറസ്റ്റു ചെയ്തത്. അറസ്റ്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ലെങ്കിലും നന്ദകുമാര്‍ ഇപ്പോള്‍ ഡിവൈഎസ്.പിയുടെ ഓഫീസിലുണ്ട് എന്നാണ് അറിയുന്നത്.
കോട്ടയം കടുത്തുരുത്തി സ്വദേശി അലക്‌സാണ്ടര്‍ എന്നയാളുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. ഗള്‍ഫില്‍ അലക്‌സാണ്ടര്‍ പെണ്‍വാണിഭം നടത്തി കോടിക്കണക്കിന് രൂപ സമ്പാദിച്ചെന്ന് ക്രൈം ന്യൂസിന്റെ ഓണ്‍ലൈന്‍ എഡിഷനില്‍ വാര്‍ത്ത വന്നിരുന്നു.
ക്രൈം വാരികയില്‍ ലൈംഗിക അപവാദങ്ങളും മറ്റും പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് നന്ദകുമാറിനെതിരെ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്.. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് അപമാനിക്കുന്നുവെന്ന് ക്രൈമിനെതിരെ നിരവധി പ്രമുഖര്‍ നേരത്തെ പരാതിപ്പെട്ടിട്ടുണ്ട്.
ലാവലിന്‍ കേസില്‍ വളരെ സജീവമായി ഇടപെടുന്ന നന്ദകുമാറിനെ സിപിഎമ്മും പാര്‍ട്ടി പത്രമായ ദേശാഭിമാനിയും അശ്ലീല വാരിക്കാരനെന്നാണ് വിശേഷിപ്പിയ്ക്കാറുള്ളത്.












Click it and Unblock the Notifications