Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യായാധിപന്‍മാരെ വ്യക്തിഹത്യ നടത്തരുത്: ഹൈക്കോടതി

High Court
കൊച്ചി: ന്യായാധിപര്‍ക്കെതിരെയുള്ള കടന്നാക്രമണം അപകടകരമാണെന്ന് ഹൈക്കോടതി. ഒരു വിധിന്യായവും വിമര്‍ശങ്ങള്‍ക്ക് അതീതമല്ല. എന്നാല്‍, ന്യായാധിപന്മാര്‍ക്കെതിരായ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ശരിയല്ല. ഇങ്ങനെയായാല്‍ സ്ഥാപനത്തിന്റെയും ന്യായാധിപന്മാരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് വിഷമം സൃഷ്ടിയ്ക്കും. സ്വതന്ത്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച തിങ്കളാഴ്ച നടക്കുന്ന മകന്റെ വിവാഹത്തിന് തടസ്സമുണ്ടാകുന്നത് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി അഡ്വ. ടി നിര്‍മലാനന്ദന്‍ സമര്‍പ്പിച്ച ഹര്ജി പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ചിന്റെ പരാമര്‍ശം.

കോടതിക്കെതിരായ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് പ്രസിദ്ധീകരിക്കേണ്ടതിന്റെ ആവശ്യം എന്താണ്. ഇത് അനിവാര്യമാണോ എന്ന കാര്യം മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.

ഭരണഘടനയുടെ സംരക്ഷകരാകേണ്ടവരാണ് സര്‍ക്കാര്‍. അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യത്തില്‍ വ്യക്തിപരമായ താല്‍പ്പര്യം എടുക്കണം. ഇതിനകംതന്നെ നടപടി എടുത്തിട്ടുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ സിപി സുധാകരപ്രസാദ് കോടതിയെ അറിയിച്ചു.

സുപ്രീംകോടതി പറഞ്ഞിട്ടും കാര്യങ്ങളില്‍ മാറ്റം വന്നിട്ടില്ല. ബന്ദും ഹര്‍ത്താലും തമ്മില്‍ പേരില്‍ മാത്രമാണ് അന്തരം. ജനങ്ങളുടെ ദുരിതത്തില്‍ മാറ്റമില്ല. എല്ലാ കാര്യങ്ങളും പുനഃപരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

അതേ സമയം ബന്ദാണ് നിരോധിച്ചതെന്ന് അഡ്വക്കറ്റ് ജനറല്‍ ബോധിപ്പിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ വിവാഹങ്ങളെ ഒഴിവാക്കാറുണ്ട്. ആവശ്യമെങ്കില്‍ ഹര്‍ജിക്കാരന്റെ മകന്റെ വിവാഹത്തിന് സംരക്ഷണം നല്‍കുമെന്നും അഡ്വക്കറ്റ് ജനറല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+