നോക്കുകൂലി മുതലാളിത്ത സംസ്‌കാരം: കരീം

മുതലാളിത്ത വിരുദ്ധ പോരാട്ടങ്ങള്‍ നടത്തുമ്പോള്‍ തന്നെ വികസനത്തിനാവശ്യമായ നിലപാടുകള്‍ സ്വീകരിക്കാതെ നിവൃത്തിയില്ല. വ്യവസായ വല്‍കരണം പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനത്തില്‍ സാധ്യമല്ല.
പിന്നെയുള്ള പോംവഴി സ്വകാര്യ സംരഭകരെ പ്രോല്‍സാഹിപ്പിക്കുകയാണ്. എന്നാല്‍ മൂലധനമിറക്കാന്‍ വരുന്നവര്‍ കേരളത്തിലെ നിയമങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥരുമാണ്- അദ്ദേഹം പറഞ്ഞു
നോക്കു കൂലി മാത്രമല്ല, നോക്കുകൂലിക്ക് ഓവര്‍ ടൈം കൂലി കൂടി ആവശ്യപ്പെടുന്ന സംവിധാനവും കേരളത്തിലുണ്ട്. ജോലി ചെയ്യാതെ കൂലി വാങ്ങുന്നത് മുതലാളിത്ത സംസ്‌കാരമാണ്.
ഏതു തൊഴിലാളി ജോലി ചെയ്യണമെന്നു തീരുമാനിക്കാന്‍ കരാറുകാരന് അവകാശമില്ലാത്ത സ്ഥിതിയാണ് ഇവിടെ. തൊഴിലാളി സംഘടനകളുടെ പേരില്‍ നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ പാര്‍ട്ടിയും സര്‍ക്കാരും എതിര്‍ക്കും.
സ്‌പെഷ്യാലിറ്റി കേഡര്‍ സംവിധാനത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജൂണ്‍ ആറ് സമയം അനുവദിച്ചിട്ടുണ്ട്. അതിനുള്ളില്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാവും. കോഴിക്കോട് എം. ദാസന്‍ അനുസ്മരണ സെമിനാറില്‍ സംസാരിക്കുകയായിരുന്നു കരീം.












Click it and Unblock the Notifications