തച്ചങ്കരിയുടെ രാഷ്ട്രീയ ബന്ധം: പരാതി കേന്ദ്രത്തിന്

'ഉന്നതനായ നേതാവുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട്' തുറക്കാനാണ് തച്ചങ്കരി വിദേശയാത്ര നടത്തിയതെന്നാണ് പിസി ജോര്‍ജ്ജിന്റെ പരാതിയിലെ ആരോപണം. മറ്റുപല രേഖകളുടെയും കൂട്ടത്തിലാണ് ഇതും മുഖ്യമന്ത്രി കേന്ദ്രത്തിന് അയച്ചതെന്നാണ് സൂചന.
ടോമിന്‍ ജോസഫ് തച്ചങ്കരി എന്ന പേരില്‍ ദുബായ് എമിറേറ്റ്‌സ്ബാങ്കില്‍ തച്ചങ്കരി അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അഞ്ചുലക്ഷം ദിര്‍ഹം അവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നും പി.സി.ജോര്‍ജ് എം.എല്‍.എ കഴിഞ്ഞദിവസം നിയമസഭയില്‍ ആരോപിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ വിശദമാക്കിയ പരാതി നേരത്തേതന്നെ ജോര്‍ജ് മുഖ്യമന്ത്രിയ്ക്ക്‌നല്‍കിയിരുന്നു. തച്ചങ്കരിയുടെ രാഷ്ട്രീയബന്ധത്തെക്കുറിച്ച് പരാമര്‍ശമുള്ള പരാതി, കേന്ദ്രത്തിന് അയച്ചുനല്‍കുന്നത് ഗൗരവമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതിനിടെ തച്ചങ്കരിക്കെതിരായ വിജിലന്‍സ് അന്വേഷണം ഊര്‍ജിതപ്പെടുത്താനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ തുടങ്ങിയിട്ടുണ്ട്. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായാല്‍ ആ റിപ്പോര്‍ട്ടും കേന്ദ്രത്തിന് അയച്ചുകൊടുക്കാനാണ് സര്‍ക്കാരിന്റെ ആലോചന












Click it and Unblock the Notifications