കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആലീസയെ നൊ ഫ്‌ളൈ പട്ടികയില്‍ നിന്നും മാറ്റി

  • By Lakshmi
Google Oneindia Malayalam News

Alleza
ക്ലെവ്‌ലാന്‍ഡ്: ഭീകരബന്ധം ഉണ്ടെന്നാരോപിച്ച് യുഎസ് ആഭ്യന്തര സുരക്ഷാ വിഭാഗം നിരീക്ഷണപ്പട്ടികയില്‍ ചേര്‍ത്ത ആറുവയസ്സുകാരി അലീസ തോമസിന്റെ പേര് പട്ടികയില്‍ നിന്നും നീക്കം ചെയ്തു.

ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് യുഎസ് ആഭ്യന്തര സുരക്ഷാവിഭാഗം ആലീസയെ നോ ഫ്‌ളൈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗമായ ഡെന്നിസ് കുസിനിച്ചിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് അലീസയുടെ പേര് പട്ടികയില്‍നിന്ന് മാറ്റാന്‍ അധികൃതര്‍ തയ്യാറായത്. അലീസയുടെ വാര്‍ത്ത 'ഫോക്‌സ്' വാര്‍ത്താ ചാനല്‍ സംപ്രേഷണം ചെയ്തിരുന്നു. ചാനല്‍ അധികൃതരാണ് വിഷയം കുസിനിച്ചിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ആറു വയസ്സുകാരിയുടെ പേര് എങ്ങനെ 'നോ ഫൈഌ പട്ടികയില്‍ ഉള്‍പ്പെട്ടുവെന്ന് വിശദീകരിക്കാന്‍ യു.എസ്. ആഭ്യന്തര മന്ത്രാലയം തയ്യാറായിട്ടില്ല. സുരക്ഷാകാരണങ്ങളാല്‍ ഇക്കാര്യം വെളിപ്പെടുത്താനാവില്ലെന്നാണ് അധികൃതരുടെ നിലപാട്.

അതേസമയം, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ആഭ്യന്തര സുരക്ഷാവിഭാഗത്തിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് യുഎസ് ഫെഡറല്‍ ഗവണ്‍മെന്റിനെതിരേ രംഗത്തു വന്നിട്ടുണ്ട്്. ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഗവണ്‍മെന്റിനെതിരേ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കാനാവാത്തവരുടെ പട്ടികയാണ് 'നോ ഫ്‌ളൈ ലിസ്റ്റ'. ഈ ലിസ്റ്റിലുള്ളവര്‍ക്ക് അമേരിക്കയിലേക്കോ അമേരിക്കയില്‍നിന്നു പുറത്തേക്കോ യാത്ര ചെയ്യാന്‍ പറ്റില്ല.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്തിയത് അമേരിക്കന്‍ രഹസ്യാന്വേഷണ ആഭ്യന്തരവകുപ്പുകളുടെ വീഴ്ചയാണെന്നും ലിബര്‍ട്ടീസ് യൂണിയന്‍ കുറ്റപ്പെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X