91കാരിയുടെ കാല്‍ അബദ്ധത്തില്‍ മുറിച്ചുമാറ്റി
വിയന്ന: ഓസ്ട്രിയന്‍ ഡോക്ടര്‍ 91 വയസ്സുള്ള വൃദ്ധയുടെ കാല്‍ അബദ്ധത്തില്‍ മുറിച്ചുമാറ്റി. സെന്റ് ജോഹന്‍ ആശുപത്രിയില്‍ ജൂണ്‍ 16ന് നടന്ന ശസ്ത്രക്രിയയിലാണ് അസുഖം ബാധിച്ച കാലിന് പകരം ആരോഗ്യമുള്ള കാല്‍ മുറിച്ചു മാറ്റിയത്.
ശസ്ത്രക്രിയ കഴിഞ്ഞപ്പോഴാണ് ഡോക്ടര്‍ക്ക് തന്റെ പിഴവ് മനസ്സിലായത്. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം അസുഖമുള്ള കാലും ഈ ഡോക്ടര്‍ തന്നെ മുറിച്ചു മാറ്റി. 91ാം വയസ്സില്‍ രണ്ടും കാലും നഷ്ടപ്പെട്ട ദുഖത്തിലാണ് വൃദ്ധ.
ഡോക്ടറുടെ പിഴവു മൂലമാണ് അബദ്ധം സംഭവിച്ചതെന്ന് ആശുപത്രി അധകൃതര്‍ സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച ആശുപത്രി അധികൃതര്‍ ഡോക്ടറെ സസ്പെന്‍റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications