പരാഗ്വേ ജയിച്ചാല്‍ ലാറിസയുടെ നഗ്നയോട്ടം

ഇതിനിടെ ചിലരെല്ലാം അമ്പരപ്പിക്കുന്ന വാ്ഗ്ദാനങ്ങളാണ് സ്വന്തം ടീമിന്റെ പേരില്‍ ഉയര്‍ത്തുന്നത്. ലോകകപ്പില്‍ അര്‍ജന്റീന ജയം കണ്ടാല്‍ താന്‍ റിയോ ഡി ജനീറോയിലെ തെരുവിലൂടെ നഗ്നനായി ഓടുമെന്ന് കോച്ച് ഡീഗോ മറഡോണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിന് പിന്നാലെയിതാ വീണ്ടും ഒരു നഗ്നയോട്ടം വാഗ്ധാനം ചെയ്തുകൊണ്ട് മറ്റൊരാളും. പരാഗ്വെ ടീം ക്വാട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചാല്‍ താന്‍ നഗ്നയാവുമെന്ന് സൂപ്പര്‍മോഡല്‍ ലാറിസയാണ് വാക്കുപറഞ്ഞിരിക്കുന്നത്.
പരാഗ്വേ സെമി ഫൈനലില്‍ എത്തിയാല്‍ പതാകയുടെ നിറം ദേഹത്തണിഞ്ഞ് വസ്ത്രങ്ങളില്ലാതെ പരസ്യമായി നഗ്നയാവുകമെന്നാണ് ഇവരുടെ വാഗ്ദാനം. ദക്ഷിണാഫ്രിക്കയില്‍ പരാഗ്വേ ടീമിന് പ്രോത്സാഹനം നല്‍കാന്‍ ലാറിസ എപ്പോഴും ഗാലറിയിലുണ്ട്.
അടിവസ്ത്രപരസ്യങ്ങളിലൂടെ പ്രശസ്തിയിലേയ്ക്കുയര്‍ന്ന മോഡലാണ് ലാറിസ. ഒരു അടിവസ്ത്രമോഡലാണെന്ന് വിളിച്ചുപറയുന്ന കെട്ടിലും മട്ടിലുമാണ് ലാറിസ ഗാലറിയില്‍ എത്താറുള്ളത്.
ലാറിസയുടെ ആവേശം കണ്ട് അടുത്തുള്ള കാണികള്‍ക്കൊക്കെ കളിക്കളത്തില്‍ നിന്നും ശ്രദ്ധ തെറ്റിയിട്ടുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു. എന്തായാലും ആരാധകര്‍ കാത്തിരിക്കുകയാണ് പരാഗ്വേയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട്.












Click it and Unblock the Notifications