ഗാന്ധിജിയെ വച്ച് പരസ്യം; സ്വിസ്‌കോം വിവാദത്തില്‍

സ്വിസ്സ് ടെലികോം ഭീമനായ സ്വിസ്സ്‌കോമാണ് ഗാന്ധിജിയുടെ ചിത്രം പരസ്യത്തിനുപയോഗിച്ച് വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ബ്ലാക്‌ബെറി മൊബൈല്‍ ഫോണിന്റെ പരസ്യത്തിനായാണ് സ്വിസ്സ്‌കോം ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചിത്. നന്മ പ്രചരിപ്പിക്കുന്നത് അത്ര എളുപ്പമല്ല എന്ന തലവാചകത്തിനു ശേഷം പരസ്യത്തില്‍ കാണിയ്ക്കുന്നത് ഗാന്ധിജിയുടെയും മൊബൈലിന്റെയും ചിത്രമാണ്.
ഇതിന് മുമ്പ് ഗാന്ധിജിയുടെ പേരില്‍ മോണ്ട് ബ്ലാങ്ക് ആഡംബര പേന പുറത്തിറക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ്‌സ്വസ്‌കോമും പ്രശ്‌നത്തിലായിരിക്കുന്നത്.
പ്രശ്‌നം കോടതിയിലെത്തിയതോടെ മോണ്ട് ബ്ലാങ്ക് ഗാന്ധിജിയുടെ പേര് വാണിജ്യാവശ്യങ്ങള്‍ക്കായി ഉപയോഗിക്കില്ല എന്ന് ഉറപ്പ് നല്‍കിയിരുന്നു.
അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇറ്റാലിയന്‍ ടെലികോം കമ്പനിയായ ടെലികോം ഇറ്റാലിയയുടെ പരസ്യത്തിലും ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചിരുന്നു.












Click it and Unblock the Notifications