Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊടുപുഴ സംഭവം കാടത്തമെന്ന് മുസ്ലീം ലീഗ്

MA Baby
മലപ്പുറം: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനു നേര്‍ക്കുണ്ടായ ആക്രമണം ദൗര്‍ഭാഗ്യകരമെന്നു വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി. വര്‍ഗീയ ചേരി തിരിവുണ്ടാക്കാനാണു ശ്രമത്തിന്റെ ഭാഗമാണിതെന്നും മന്ത്രി പറഞ്ഞു.

ഇത്തരം നീക്കങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ല. സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും- മന്ത്രി പറഞ്ഞു. മലപ്പുറത്തു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.

അധ്യാപകനു നേരെയുണ്ടായ ആക്രമണം കാടത്തമാണെന്ന് മുസ്ലീം ലീഗ് അധ്യക്ഷന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രതികള്‍ ആരായാലും മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് പാണക്കാട് ഹൈദരലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.

തെറ്റിനെ തെറ്റുകൊണ്ട് എതിര്‍ക്കുന്ന രീതിയാണിത്. സംസ്‌കാരമുള്ളവര്‍ക്ക് ചേര്‍ന്നതല്ല നടപടിയെന്നും ലീഗ് നേതൃത്വം അറിയിച്ചു.

ഇതിനിടെ അധ്യാപകന്റെ കൈവെട്ടിയ സംഭവം അന്വേഷിക്കാന്‍ മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് ചുമതല നല്‍കി..

സംഭവസ്ഥലത്ത് അക്രമികള്‍ എത്തിയത് വ്യാജനമ്പറുള്ള കാറിലാണെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വെള്ള ഓമ്‌നി വാനിലെത്തിയ സംഘമാണ് അധ്യാപകനെ ആക്രമിച്ചത്.

ഇവര്‍ പിന്നീട് തൊടുപുഴ ഭാഗത്തേക്ക് വാഹനം ഓടിച്ചുപോയതായി പോലീസ് അറിയിച്ചു. മൂവാറ്റുപുഴ റൂറല്‍ എസ്.പി വിക്രം സ്ഥലത്തെത്തി അന്വേഷണം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+