തിരഞ്ഞെടുപ്പ് തീരുവോളം തുടരും: ചെന്നിത്തല

കെപിസിസി തലം മുതല്‍ ബൂത്ത് തലം വരെയുള്ള എല്ലാ പ്രതിനിധികള്‍ക്കും ഈ അധികാരമുണ്ട്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരാതിയുള്ളവര്‍ വരണാധികാരിക്ക് പരാതി നല്‍കണം- കരുണാകരന്റെ പരാമര്‍ശത്തിനുള്ള മറുപടിയെന്ന രീതിയില്‍ ചെന്നിത്തല പറഞ്ഞു.
രാജീവ് ഗാന്ധിക്കെതിരെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
ഇത് പിന്‍വലിച്ച് മാപ്പുപറയാന്‍ അദ്ദേഹം തയ്യറാകണം. ഒരു രാഷ്ട്രീയ നേതാവെന്നതിലുപരി അദ്ദേഹം മുഖ്യമന്ത്രിയാണ്. ആ പദവിയോട്്് അദ്ദേഹം നീതി പുലര്‍ത്തണം.
തൊടുപുഴയില്‍ ചോദ്യപേപ്പര്‍ വിവാദത്തിന്റെ പേരില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവം അങ്ങേയറ്റം അപലപനീയമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications