Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതു സ്വതന്ത്രരെ സൂക്ഷിയ്ക്കണം: കെസിബിസി

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ക്കെതിരെ അണിചേരാന്‍ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) ആഹ്വാനം. കഴിഞ്ഞ കെസിബിസി യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.

ഇതു സംബന്ധിച്ച് കൗണ്‍സില്‍ അംഗീകരിച്ച പ്രമേയം എല്ലാ രൂപതകള്‍ക്കും അയച്ചുകൊടുക്കും. ഈ മാസം 18നുള്ള കുര്‍ബാന മധ്യേ ഇടയലേഖനം പള്ളികളില്‍ വായിക്കും.

സ്വതന്ത്രസ്ഥാനാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് അപകടകരമാണ്. വ്യക്തിപ്രഭാവമുള്ള സ്വതന്ത്രരെ അണിനിരത്തി നിരീശ്വരവദികള്‍ വിശ്വാസികള്‍ക്കിടയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയാണ്.

ഈ നീക്കം തടയണം. വ്യക്തി പ്രഭാവത്തിലുപരി അവര്‍ക്കു പിന്നിലുള്ള പ്രത്യയശാസ്ത്ര ശക്തികളെയാണ് തിരിച്ചറിയേണ്ടത്- കെസിബിസി അറിയിച്ചു.

നിരീശ്വരവാദികളുടെ പ്രത്യയശാസ്ത്രവുമായി സഭയുടെ പ്രത്യയശാസ്ത്രത്തിന് യോജിക്കാനാവില്ല. സഭ ദൈവവിശ്വാസത്തിലുള്ളതും വിശ്വാസം സംരക്ഷിക്കാനുള്ളതുമാണെന്ന് കെ.സി.ബിസി മാധ്യമ വക്താവ് ഫാദര്‍ സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+