രാജീവ് ഗാന്ധി ഒട്ടും മോശക്കാരനല്ല: വിഎസ്

കഴിഞ്ഞദിവസം നിയമസഭയില്‍ രാജീവ് ഗാന്ധിയുടെ പേര് വിഎസ് തെറ്റി പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചിരുന്നു, അപ്പോള്‍ പേര് തെറ്റിപ്പറഞ്ഞതാണെന്ന് വിഎസ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച സിപിഎം താമരക്കുളം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുമ്പോള്‍ വീണ്ടും രാജീവിനെതിരെയാണ് വിഎസ് ആരോപണങ്ങളുന്നയിച്ചത്.
രാജീവ് ഗാന്ധിക്കെതിരെ പ്രസംഗിക്കാന്‍ പോകുകയാണെന്നു പറഞ്ഞശേഷമായിരുന്നു വിഎസിന്റെ പരാമര്‍ശങ്ങള്‍. ദില്ലിയില്‍ താമസിച്ചിരുന്ന സിഖുകാരെയും പഞ്ചാബിലുള്ളവരെയുമാണു കൂട്ടക്കുരുതി നടത്തിയത്. ഇതേക്കുറിച്ച് അന്നു രാജീവ് ഗാന്ധി പറഞ്ഞത് ഒരു വലിയ വൃക്ഷം ചുവടുപിഴുതു നിലത്തു വീഴുമ്പോള്‍ അതിനടിയില്‍ നില്ക്കുന്ന ചെറുചെടികള്‍ നശിച്ചു പോകാറുണ്ടെന്നാണ്.
ഇതുപോലെ ഭോപ്പാല്‍ ദുരന്തത്തിലൂടെ കാല്‍ലക്ഷം പേരെ കൊന്നൊടുക്കിയ യൂണിയന് കാര്‍ബൈഡിന്റെ തലവന്‍ ആന്‍ഡേഴ്സനെ രക്ഷിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നു. അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയെപ്പോലും അവഗണിച്ചാണ് അമേരിക്കന്‍ വ്യവസായിയെ സഹായിക്കാന്‍ രാജീവ് ഗാന്ധി കൂട്ടുനിന്നത്.
അപ്പോള്‍ സഞ്ജയ് ഗാന്ധിയെക്കാള്‍ ഒട്ടും മോശക്കാരനായിരുന്നില്ല രാജീവ് ഗാന്ധിയെന്നു വ്യക്തമാണ്- വിഎസ് പറഞ്ഞു.
കോണ്‍ഗ്രസുകാരോടു ബഹുമാനമാണ്. എന്നാല്‍ സിപിഎമ്മിനെയോ സിപിഎം നേതാക്കളെയോ വിമര്‍ശിച്ചാല്‍ അതേ നാണയത്തില്‍ തന്നെ പ്രതികരിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ടെന്നും വിഎസ് പറഞ്ഞു.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications