കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജീവ് ഗാന്ധി ഒട്ടും മോശക്കാരനല്ല: വിഎസ്

  • By Lakshmi
Google Oneindia Malayalam News

VS Achuthanandan
ആലപ്പുഴ: സിഖുകാരായ രണ്ടുപേര്‍ ഇന്ദിരാഗാന്ധിയെ വധിച്ചതിന്റെ പേരില്‍ പതിനായിരക്കണക്കിനു സിഖ് കുടുംബാംഗങ്ങളെ പെട്രോളൊഴിച്ചു ചുട്ടുകരിച്ചതിനു നേതൃത്വംനല്‍കിയ ആളായിരുന്നു മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെന്നു മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍.

കഴിഞ്ഞദിവസം നിയമസഭയില്‍ രാജീവ് ഗാന്ധിയുടെ പേര് വിഎസ് തെറ്റി പരാമര്‍ശിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ബഹളം വച്ചിരുന്നു, അപ്പോള്‍ പേര് തെറ്റിപ്പറഞ്ഞതാണെന്ന് വിഎസ് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ശനിയാഴ്ച സിപിഎം താമരക്കുളം ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുമ്പോള്‍ വീണ്ടും രാജീവിനെതിരെയാണ് വിഎസ് ആരോപണങ്ങളുന്നയിച്ചത്.

രാജീവ് ഗാന്ധിക്കെതിരെ പ്രസംഗിക്കാന്‍ പോകുകയാണെന്നു പറഞ്ഞശേഷമായിരുന്നു വിഎസിന്റെ പരാമര്‍ശങ്ങള്‍. ദില്ലിയില്‍ താമസിച്ചിരുന്ന സിഖുകാരെയും പഞ്ചാബിലുള്ളവരെയുമാണു കൂട്ടക്കുരുതി നടത്തിയത്. ഇതേക്കുറിച്ച് അന്നു രാജീവ് ഗാന്ധി പറഞ്ഞത് ഒരു വലിയ വൃക്ഷം ചുവടുപിഴുതു നിലത്തു വീഴുമ്പോള്‍ അതിനടിയില്‍ നില്‍ക്കുന്ന ചെറുചെടികള്‍ നശിച്ചു പോകാറുണ്ടെന്നാണ്.

ഇതുപോലെ ഭോപ്പാല്‍ ദുരന്തത്തിലൂടെ കാല്‍ലക്ഷം പേരെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ തലവന്‍ ആന്‍ഡേഴ്‌സനെ രക്ഷിച്ചത് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയായിരുന്നു. അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രിയെപ്പോലും അവഗണിച്ചാണ് അമേരിക്കന്‍ വ്യവസായിയെ സഹായിക്കാന്‍ രാജീവ് ഗാന്ധി കൂട്ടുനിന്നത്.

അപ്പോള്‍ സഞ്ജയ് ഗാന്ധിയെക്കാള്‍ ഒട്ടും മോശക്കാരനായിരുന്നില്ല രാജീവ് ഗാന്ധിയെന്നു വ്യക്തമാണ്- വിഎസ് പറഞ്ഞു.

കോണ്‍ഗ്രസുകാരോടു ബഹുമാനമാണ്. എന്നാല്‍ സിപിഎമ്മിനെയോ സിപിഎം നേതാക്കളെയോ വിമര്‍ശിച്ചാല്‍ അതേ നാണയത്തില്‍ തന്നെ പ്രതികരിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയം വേണ്ടെന്നും വിഎസ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X