അധ്യാപകനെ ആക്രമിച്ചവരില്‍ ഒരാള്‍ പിടിയില്‍
കൊച്ചി: തൊടുപുഴ ന്യുമാന്‍ കോളജ് അധ്യാപകന്‍ ടി.ജെ ജോസഫിനെ അക്രമിച്ചവരില്‍ ഒരാള്‍ പോലീസ് കസ്റ്റഡിയിലായി.
പെരുമ്പാവൂര്‍ കോതമംഗലം റൂട്ടില്‍ നെല്ലിക്കുഴിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പെരുന്പാവൂര്‍ സ്വദേശിയാണെന്ന് സൂചനയുണ്ട്. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
ഇവര്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. മറ്റുള്ളവരെ തിരിച്ചറിയാന്‍ കഴിഞ്ഞുവെന്നും ഇവര്‍നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.
അധ്യാപകനു നേരെ നേരത്തെ ഭീഷണിയുയര്‍ത്തിവരുടെ പട്ടിക ഉണ്ടാക്കി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരാള്‍ പിടിയിലായത്.












Click it and Unblock the Notifications