യോഗ്യനല്ലെന്ന് വിഎസ് തെളിയിച്ചു: ഉമ്മന്‍ ചാണ്ടി

മുഖ്യമന്ത്രിയെന്ന നിലയില്‍ ആ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. പുന്നപ്ര വയലാര്‍ സമരകാലത്ത് വാരിക്കുന്തവുമായി അണികളെ പോലീസിനു മുന്നിലേക്ക് തള്ളിവിട്ടിട്ട് ഒളിവില്‍ പോയ പാരമ്പര്യമുള്ളവരാണ് ഇവര്‍.
ഇതുവരെ ആരും ഉന്നയിക്കാത്ത ആരോപണങ്ങളാണ് രാജീവ്ഗാന്ധിക്കെതിരെ വി.എസ് നടത്തുന്നത്- ഉമ്മന്‍ ചാണ്ടി പറഞ്ഞു. ലോകം മുഴുവന്‍ ഇന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്ന ഒരു നേതാവിനെതിരെ ഇത്തരത്തില്‍ പ്രസ്താവന നടത്തിയ മുഖ്യമന്ത്രി നാടിനു തന്നെ അപമാനമാണ്. സംഭവത്തില്‍ വിഎസ് മാപ്പു പറയണം- ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
ഇതിനിടെ തിരുവനന്തപുരത്ത് രാജീവ് ഗാന്ധിക്കെതിരേ മോശം പരാമര്‍ശം നടത്തിയതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
മണക്കാട്ട് ഭാഗത്തു നിന്നും പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ കിഴക്കേ കോട്ടയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തിനിടെയാണ് കോലം കത്തിച്ചത്. മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭം സംസ്ഥാനത്തുടനീളം തുടരുമെന്നും നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications