ഗള്‍ഫ് മേഖലയില്‍ ചൂട് ഇനിയും കൂടും
കുവൈത്ത് സിറ്റി: ഗള്‍ഫ് രാജ്യങ്ങളിലെ അന്തരീക്ഷതാപനില ഇനിയും ഉയരുമെന്ന് റിപ്പോര്‍ട്ട്. ജൂലൈ അവസാനവാരം തുടങ്ങി ഓഗസ്റ്റ് ആദ്യവാരം വരെ അത്യുഷ്ണം നീളുമെന്നാണ് സൂചന.
വിവിധ ഗള്‍ഫ് മേഖലയില്‍ ഇത് വ്യത്യാസപ്പെട്ടിരിക്കും. പൊതുവേ എല്ലായിടത്തും 50ഡിഗ്രിയ്ക്ക് മുകളിലായിരിക്കുമെന്നാണ് സൂചന.
ചിലയിടങ്ങളില്‍ ഇത് 57ഡിഗ്രിവരെ ആവാനും സാധ്യതയുണ്ട്. പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോക്ടര്‍ സാലിഹ് അല്‍ ഉജൈരിയാണ് അന്തരീക്ഷോഷ്മാവ് ഉയരാന്‍ ഇടയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കുവൈത്തിലായിരിക്കും ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെടുക. ഒമാനില്‍ ചൂട് കുറഞ്ഞിരിക്കും. എന്നാല്‍ താപനില ഉയരുന്നതിനനുസരിച്ച് ഈര്‍പ്പനില ഉയരില്ലെന്നും അതിനാല്‍ കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും ഉജൈരി പറയുന്നു.












Click it and Unblock the Notifications