ട്വിറ്ററിലും ഹര്‍ത്താല്‍ തന്നെ താരം

അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം സംബന്ധിച്ച ട്വീറ്റുകളെ പിന്തള്ളിയാണ് ഹര്‍ത്താല്‍ ട്വീറ്റുകള്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്. ട്വിറ്ററിന്റെ ഹോം പേജില്‍ ഭാരത് ബന്ധ് അഥവാ ഇന്ത്യ സ്‌ട്രൈക് ആദ്യത്തെ പത്ത് ട്രന്റ്‌സില്‍ ചേര്‍ത്തിരിക്കുന്നു.
ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ട്വീറ്റ് ചെയ്യുന്ന വിഷയം സംബന്ധിച്ചാണ് ട്രെന്‍ഡ്‌സ് പട്ടിക നല്‍കുന്നത്. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിനോടനുബന്ധിച്ച് ആളുകള്‍ ട്വീറ്റ് ചെയ്ത ഗോഡ് ബ്ലസ് അമേരിക്ക, ഹോളിവുഡിലെ പുത്തന്‍ ചിത്രമായ ലാസ്റ്റ് എയര്‍ബെന്‍ഡര്‍ എന്നീ വാക്കുകളെ പിന്തള്ളിയാണ് ഹര്‍ത്താല്‍ മുന്നേറിയിരിക്കുന്നത്.
ഹര്‍ത്താലുമായി ബന്ധപ്പെട്ടുള്ള ഏറ്റവും കൂടുതല്‍ ട്വീറ്റുകള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത് മുംബൈയില്‍ നിന്നാണ്, ഇതിന് പിന്നിലായി ദില്ലി, ബാംഗ്ലൂര്‍, കൊല്‍ക്കത്ത ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള ട്വീറ്റുകളുമുണ്ട്.
ഇന്ത്യക്കാരായ ട്വിറ്റര്‍ ഉപയോക്താക്കളെല്ലാം അവരവരുടെ ഭാഗങ്ങളില്‍ ഹര്‍ത്താലിനോടുള്ള പ്രതികരണവും ഇതുസംബന്ധിച്ച വാര്‍ത്തകളുമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിലര്‍ ഹര്‍ത്താലിനോടുള്ള പ്രതിഷേധം ന്നെ നിലയ്ക്ക് തമാശകളും മറ്റും രേഖപ്പെടുത്തിയിട്ടുണ്ട്.
മീര ചന്ദ്രയെന്ന ട്വിറ്റര്‍ ഉപയോക്താവ് രേഖപ്പെടുത്തിയിരക്കുന്നത് ഇങ്ങനെ- ഇന്ത്യക്കാര്‍ അവരുടെ അവധിദിനം നന്നായി ആസ്വദിക്കുന്നു.....ഭാരത് ബന്ദിനെക്കുറിച്ച് മിനിറ്റില്‍ പന്ത്രണ്ട് ട്വീറ്റുകള്‍........പ്രതിപക്ഷത്തിന് സന്തോഷമാകും.
കൃപ ശര്‍മ്മയെന്ന ട്വിറ്റ് ബേര്‍ഡ് പറയുന്നത് ഇങ്ങനെ ഇത് ഭാരത് ബന്ദാണ്, ട്വിറ്റര്‍ ബന്ദ് അല്ല. മറ്റൊരു ട്വിറ്റര്‍ വിരുതന്‍ പറയുന്നതിങ്ങനെ അദ്വാനി, ഗഡ്കരി, ലാലു പ്രസാദ്, മുലായം സിങ്, പ്രകാശ് കാരാട്ട് എന്നിവരെല്ലാം ഉടന്‍ ട്വിറ്ററില്‍ ചേരണം കാരണം ഭാരത് ബന്ദ് ട്വിറ്ററിലും പ്രശസ്തി നേടുകയാണ് എന്നാണ്.












Click it and Unblock the Notifications