കമിതാക്കള്‍ സ്‌കൂളില്‍ മരിച്ചനിലയില്‍
ഫത്തേബാദ്: കമിതാക്കളെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ സര്‍ക്കാര്‍ വിദ്യാലയത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഭിമാനക്കൊലയാണോയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഫത്തേബാദില്‍നിന്ന് 70 കിലോമീറ്റര്‍ അകലെ സൊമൈന്‍ എന്ന ഗ്രാമത്തിലെ സ്‌കൂള്‍ മൈതാനത്താണ് റീന (16), ശ്യാം മുഹമ്മദ് (19) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സീനിയര്‍ സെക്കന്‍ഡറി സ്‌കൂളാണിത്.
കഴിഞ്ഞവര്‍ഷം ഇരുവരും വീട്ടില്‍നിന്ന് ഒളിച്ചോടിയെങ്കിലും ലലോദ റെയില്‍വേസ്‌റ്റേഷനില്‍നിന്ന് പോലീസ് പിടികൂടി. റീന ജാട്ട് സമുദായക്കാരിയും ശ്യാം മുസ്‌ലീമും ആയതിനാല്‍ ഗ്രാമപ്പഞ്ചായത്ത് ഈ പ്രണയത്തിന് എതിരായിരുന്നു.
തുടര്‍ന്ന് ശ്യാമിനെ പഞ്ചായത്തിലെ മദ്രസയില്‍ അയയ്ക്കാനും പെണ്‍കുട്ടിയെ സൊമൈന്‍ ഗ്രാമത്തിലെ അമ്മാവനൊപ്പം താമസിപ്പിക്കാനും തീരുമാനിച്ചു.
അടുത്തിടെ അവധിക്കാലത്താണ് ഇരുവരും വീടുകളിലെത്തിയത്. ശ്യാമിനെ ശനിയാഴ്ച രാത്രി കണ്ടതായി പെണ്‍കുട്ടിയുടെ അമ്മാവന്‍ നാനു പറഞ്ഞു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.












Click it and Unblock the Notifications