കൊച്ചി മെട്രോ-കേന്ദ്രം പങ്കാളിത്തമുണ്ടാവില്ല
ദില്ലി: ദില്ലി മെട്രോ മാതൃകയില്‍ കേന്ദ്ര സംസ്ഥാന സഹകരണാടിസ്ഥാനത്തില്‍ കൊച്ചിയിലെ നിര്‍ദ്ദിഷ്ട മെട്രോ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ.
കേന്ദ്ര പങ്കാളിത്തം നല്‍കാനാവില്ല. ദില്ലിയില്‍ റോഡുകള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലാണ്. കേരളത്തില്‍ ഇതല്ല സാഹചര്യമെന്ന് ആസൂത്രണ കമ്മീഷന്‍ ചൂണ്ടിക്കാണിയ്ക്കുന്നു. പദ്ധതിയ്ക്ക് വേണ്ടി പൊതുസ്വകാര്യ പങ്കാളിത്തമാകാമെന്നും ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ വ്യക്തമാക്കി.
ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതിന് 3100 കോടി രൂപ വേണമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഏതാണ്ട് 700 കോടി രൂപ കേന്ദ്രവിഹിതമായി ലഭിച്ചാലേ പദ്ധതി നടപ്പാക്കാന്‍ കഴിയുകയുള്ളു. അഞ്ച് കൊല്ലം കൊണ്ടാണ് ഈ തുക കേന്ദ്രം നല്‍കേണ്ടത്. ഇത്രയും തുക നല്‍കുന്നതില്‍ ധനമന്ത്രാലയം നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.












Click it and Unblock the Notifications