കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്മനാഭസ്വാമി ക്ഷേത്രം: സോണിയ ഇടപെട്ടു

  • By Lakshmi
Google Oneindia Malayalam News

Sonia
ദില്ലി: തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുക്കാനുള്ള ഇടതുസര്‍ക്കാര്‍ നീക്കത്തിനു തടയിടാന്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ഇടപെട്ടിരുന്നതായി വെളിപ്പെടുത്തല്‍.

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു സോണിയ എഴുതിയ കത്തുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് ഈ വിവരം ലഭിച്ചത്.

മന്‍മോഹന്‍സിങ്ങിനു 2008 ഒക്ടോബര്‍ 16നാണു സോണിയ കത്തെഴുതിയത്. താങ്കള്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മാര്‍ത്താണ്ഡവര്‍മ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടായിരി ക്കും.

പരമ്പരാഗതമായി തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവ കാശമുള്ള ക്ഷേത്രത്തിന്റെ കാര്യത്തില്‍ മുന്‍പ് രാജകുടുംബത്തിന് അനുകൂലമായി ഇന്ദിരാഗാന്ധി ഇടപെട്ടിരുന്ന കാര്യം ഓര്‍മിപ്പിക്കട്ടെ.

പരമ്പരാഗതമായുള്ള ഭരണാവകാശം ധ്വംസിക്കപ്പെടാതിരിക്കാന്‍ ഇക്കാര്യം അടിയന്തരമായി പരിഗണിക്കണം- ഇതാണ് സോണിയയുടെ കത്തിന്റെ ഉള്ളടക്കം.

ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട് 2007 ഡിസംബറിലുണ്ടായ കോടതിവിധിയുടെ പശ്ചാത്തലത്തിലായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏറ്റെടുക്കല്‍ ശ്രമം.

ഭരണം നടത്തുന്നതിനു തിരുവിതാംകൂര്‍ രാജകുടുംബത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കി ഏഴംഗ കമ്മിറ്റി രൂപീകരിക്കണമെന്നു സര്‍ക്കാരിനു ജില്ലാ ഗവണ്‍മെന്റ് പ്‌ളീഡര്‍ നിയമോപദേശം നല്‍കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ പിന്നീട് പിന്മാറുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X