ജോര്‍ജിന്റെ ചുമതല ഭാര്യയ്ക്ക്

ഫെര്‍ണാണ്ടസിനെ ഭാര്യ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും സഹോദരങ്ങളെയും സുഹൃത്തുക്കളെയും കാണാനനുവദിക്കുന്നില്ലെന്നും കാണിച്ച് സഹോദരന്മാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു നിര്‍ദേശം.
കോടതി നിര്‍ദേശപ്രകാരം ജോര്‍ജിനെ ഭാര്യ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഭാര്യയുടെ കൈപിടിച്ചു കോടതിയിലിരുന്ന അദ്ദേഹം സന്തുഷ്ടനെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് അവര്‍ക്കൊപ്പം വിടുകയാണെന്നു കോടതി വ്യക്തമാക്കി.
19ന് കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നതു വരെയാണിത്. ദിവസവും ഒരു മണിക്കൂര്‍ സഹോദരന്മാര്‍ക്ക് അദ്ദേഹത്തെ സന്ദര്‍ശിക്കാനുള്ള അനുമതി തുടരുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications