അനാശാസ്യം: എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

തോപ്പുംപടിക്കടുത്ത് മുണ്ടംവേലി, അത്തിപ്പൊഴി റോഡിലുള്ള ഒരുവീട്ടില്‍ നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. കോട്ടയം, ദേവലോകം സ്വദേശിയായ അസിസ്റ്റന്റ് എകൈ്‌സസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍ (46), വൈപ്പിന്‍ സ്വദേശിനി സീന (33), വീട്ടുടമസ്ഥ റോസിലി (55) എന്നിവരാണ് അറസ്റ്റിലായത്.
റോസിലിയുടെ വീട്ടില്‍ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നതായി പരാതിയുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് പോലീസ് വീട് റെയ്ഡ് ചെയ്യുന്നതിനിടയിലാണ് ഇവര്‍ പിടിയിലായത്.
ഇപ്പോള്‍ കോഴിക്കോട്ട് ജോലി ചെയ്യുന്ന മാത്യൂസ് ജോണ്‍ നേരത്തെ എറണാകുളത്ത് ജോലി ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. അനാശാസ്യ പ്രവര്‍ത്തനത്തിന് സൗകര്യം ഒരുക്കിക്കൊടുത്തതിനാണ് റോസിലിക്കെതിരെ കേസ്.
പള്ളുരുത്തി സി.ഐ. കെ.സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ പിന്നീട് കോടതി മുമ്പാകെ ഹാജരാക്കി.












Click it and Unblock the Notifications