അറസ്റ്റിനു പിന്നില്‍ പിണറായി: നന്ദകുമാര്‍
കൊച്ചി: ലാവലിന്‍ കേസില്‍ പിണറായി വിജയനെതിരേ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ച കേസിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുക്രൈം വാരിക പത്രാധിപര്‍ നന്ദകുമാര്‍.
അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്ന പരാതിയില്‍ മേല്‍ അറസ്റ്റിലായ നന്ദകുമാര്‍ ജാമ്യം ലഭിച്ചതിന് ശേഷം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പിണറായിക്കെതിരെ ആരോപണം ഉന്നയിച്ചത്.
പോലീസിനു ലഭിച്ച പരാതിയെക്കുറിച്ച് അന്വേഷണം നടത്താതെയായായിരുന്നു അറസ്റ്റ്. ഇതു കള്ളക്കേസാണെന്നു മനസിലാക്കിയ മജിസ്‌ട്രേറ്റ് രാത്രിയില്‍ത്തന്നെ ജാമ്യം അനുവദിക്കുകയായിരുന്നുവെന്നു നന്ദകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications