Get Updates
Get notified of breaking news, exclusive insights, and must-see stories!

'വിധികള്‍ക്ക് വെടിയുണ്ടയുടെ വിലപോലുമില്ല'

കണ്ണൂര്‍: സിപിഎം സംസ്ഥാന സമിതി അംഗം എം.വി ജയരാജന്‍ വീണ്ടും കോടതികള്‍ക്കെതിരെ.

വെടിയുണ്ടകളുടെ വില പോലുമില്ലാത്ത കോടതി വിധികള്‍ക്ക് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ കഴിയില്ലെന്നാണ് ഇത്തവണ ജയരാജന്‍ പറഞ്ഞത്.

കോടതി വിധികള്‍ തകരുന്ന കാലമാണ് വരാനിരിക്കുന്നത്. ഹര്‍ത്താലുള്‍പ്പെടെയുള്ള സമരരീതികള്‍ ഇനിയുമുണ്ടാകും-കണ്ണൂരില്‍ ഹര്‍ത്താലിനോടനുബന്ധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സംസാരിക്കവേ ജയരാജന്‍ പറഞ്ഞു.

ഇതിനിടെ ജയരാജനെതിരായ കോടതിയലക്ഷ്യക്കേസ് അടുത്താഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചു.

റോഡരുകില്‍ പൊതുയോഗങ്ങള്‍ നടത്തുന്നത് നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെ ജയരാജന്‍ നടത്തിയ പ്രസംഗമാണ് കോടതിയലക്ഷ്യമായി എടുത്തത്.

നിയമനിര്‍മ്മാണസഭയുടെ ഉദ്ദേശത്തെ വ്യാഖ്യാനിക്കുന്നതിനുപകരം ചില്ലുമേടയിലിരുന്ന് വിധിപറയുകയാണെന്നും, ജനങ്ങള്‍ അംഗീകരിക്കാത്ത വിധികള്‍ പുറപ്പെടുവിക്കുകയാണ് ഇവിടെ ചില ശുംഭന്മാരെന്നുമാണ് ജയരാജന്‍ അന്നത്തെ പ്രസംഗത്തിനിടെ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+