ഹര്‍ത്താല്‍ നടത്തുന്നതില്‍ കുറ്റബോധമില്ല: വിഎസ്
തിരുവനന്തപുരം: വിലവര്‍ധന നിയന്ത്രിക്കാന്‍ കഴിയാത്ത കേന്ദ്ര സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തുന്നതില്‍ കുറ്റബോധമില്ലെന്ന് വിഎസ് അച്യുതാനന്ദന്‍. കേന്ദ്ര സര്‍ക്കാരിനെതിരേ ഇനിയും പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
അതേസമയം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജി കാര്‍ത്തികേയന്‍ നിയമസഭയില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി. ഇതിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി.
സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഹര്‍ത്താലില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോകുന്നതെന്ന് പ്രതിപക്ഷം നിയമസഭയെ അറിയിച്ചു.












Click it and Unblock the Notifications