ക്രൈം നന്ദകുമാറിന്റെ കമ്പ്യട്ടറുകള്‍ പരിശോധിക്കും
തിരുവനന്തപുരം: അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലായ ക്രൈം നന്ദകുമാറിന്റെ ഓഫീസില്‍നിന്നും പാലാ വള്ളിച്ചിറയിലെ സഹായിയുടെ വീട്ടില്‍നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറുകള്‍ വിശദപരിശോധനയ്ക്ക്.
പൊലീസിന്റെ സൈബര്‍ ഫോറന്‍സിക് ഡിവിഷനാണ് ഇത് പരിശോധിക്കുക. ഇതിലൂടെ നന്ദകുമാര്‍ നടത്തിയ സമാനമായ ചില പ്രവര്‍ത്തനങ്ങളുടെ തെളിവുകളും ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ചാന്‍സലര്‍ വാച്ച് കമ്പനി ഉടമ സി സി അലക്‌സാണ്ടര്‍ക്കെതിരെ െ്രെകം വാരികയുടെ ഓലൈന്‍ പതിപ്പിലൂടെ അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചതിനാണ് നന്ദകുമാര്‍ അറസ്‌റിലായത്.
അലക്‌സാണ്ടറും ഒരു ബന്ധുവുമായി ഉണ്ടായിരുന്ന കേസ് നന്ദകുമാര്‍ മുതലെടുക്കുകയായിരുന്നെന്ന് സൈബര്‍ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അലക്‌സാണ്ടറെക്കുറിച്ച് വാര്‍ത്ത കൊടുത്തത് തന്റെ അറിവോടെയാണെന്ന് നന്ദകുമാര്‍ സമ്മതിച്ചിരുന്നു. എന്നാല്‍, അലക്‌സാണ്ടര്‍ക്കെതിരെ തെളിവൊന്നും ഹാജരാക്കാന്‍ നന്ദകുമാറിന് സാധിച്ചില്ല.












Click it and Unblock the Notifications