ശബരിനാഥിന്റെ പുതിയ സ്ഥാപനവും തട്ടിപ്പ്
തിരുവനന്തപുരം: ടോട്ടല്‍ 4 യു തട്ടിപ്പു കേസിലെ പ്രധാന പ്രതി ശബരീനാഥുമായി ബന്ധപ്പെട്ട പുതിയ സ്ഥാപനവും തട്ടിപ്പാണെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. ഡിജിപിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയത്.
മോളിക്യൂള്‍ ഗ്രൂപ്പ്, മോളിക്യൂള്‍ എന്റര്‍ടെയിന്‍മെന്റ് ക്‌ളബ് എന്നീ രണ്ടു പേരിലാണ് സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മോളിക്യൂള്‍ എന്റര്‍ടെയിന്‍മെന്റ് ക്‌ളബ് ചാരിറ്റബിള്‍ സൊസൈറ്റി എന്ന നിലയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍, രജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
വക്കമാണ് സ്ഥാപനങ്ങളുടെ ആസ്ഥാനം. സ്ഥാപനങ്ങളുടെ ഉടമസ്ഥരില്‍ ശബരിയുടെ പേരില്ല. എന്നാല്‍, ശബരീനാഥിനു സ്ഥാപനങ്ങളുമായി അടുത്ത ബന്ധമാണുള്ളതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
പെവാണിഭക്കേസുകളില്‍ അറസ്റ്റിലായ സ്വാമി എന്ന ഷമുഖദാസാണ് ക്‌ളബ്ബിന്റെ സെക്രട്ടറി. ഇയാളാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ ആല്‍ബത്തിന്റെ നിര്‍മാതാവെന്ന പേരില്‍ വാര്‍ത്താസമ്മേളനത്തിനെത്തിയത്. ശബരീനാഥിനെ ആല്‍ബത്തില്‍ പാടിച്ചതിനെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് െ്രെകംബ്രാഞ്ച് അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications