കൈ വെട്ടല്‍: പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്?

കോതമംഗലത്തിനടുത്ത് നെല്ലിക്കുഴിയില്‍ നിന്ന് അക്രമി സംഘം ഉപയോഗിച്ച വാഹനം ഞായറാഴ്ച തന്നെ പോലീസ് കണ്ടെത്തിയിരുന്നു. വാഹനം വാങ്ങിയത് കോതമംഗലം സ്വദേശി കെകെ അലിയെന്നയാളാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ ഇയാള്‍ ഒളിവിലാണ്. കഴിഞ്ഞ മാസം 15 ന് തൃശൂരില്‍ നിന്നാണ് ഒരു ലക്ഷം രൂപ കൊടുത്ത് ഒമ്‌നി വാന്‍ വാങ്ങിയത്.
വാഹനം സൂക്ഷിച്ചിരുന്ന ജാഫറിനെ പോലീസ് ഞായറാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. കോതമംഗലം ചെറുവട്ടൂര്‍ സ്വദേശിയാണ് പോലീസ് കസ്റ്റഡിയിലെടുത്ത ജാഫര്‍. ചെറുവട്ടൂരില്‍ നിന്നുതന്നെയുള്ള അഷ്‌റഫ് ആണ് പിടിയിലായ മറ്റൊരാള്‍. കഴിഞ്ഞ രാത്രിയും ഏതാനും പേരെ പോലീസ് പിടികൂടിയെന്നാണ് റിപ്പോര്‍ട്ട്. പിടിയിലായവരെല്ലാം പോപ്പുലര്‍ഫ്രണ്ടുകാരാണ്.
പ്രതികള്‍ മുന്‍പും കൃത്യത്തിന് ശ്രമിച്ചിരുന്നതായാണ് പോലീസിന് ലഭിച്ച വിവരം. തങ്ങള്‍ക്കൊപ്പമുള്ളവരെ പോലീസ് വേട്ടയാടുന്നുവെന്നാരോപിച്ച് പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷന്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഞായറാഴ്ച വൈകിട്ട് ഉപരോധിച്ചിരുന്നു.
രക്തക്കറ കാണപ്പെട്ട വാഹനത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. അക്രമം നടത്തിയവരെക്കുറിച്ച് നിര്‍ണ്ണായക വിവരം ലഭിച്ചിട്ടുണ് ടെന്നാണ് പോലീസ് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. അക്രമികളെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണച്ചുമലയുള്ള ഐജി. ബി. സന്ധ്യ ഞായറാഴ്ച പറഞ്ഞു.












Click it and Unblock the Notifications