Get Updates
Get notified of breaking news, exclusive insights, and must-see stories!

കമ്യൂണിസ്റ്റുകള്‍ യൂറോപ്പ് മാതൃകയാക്കി: അഴീക്കോട്

Azhikode
തൃശ്ശൂര്‍: ജഡ്ജിമാരെ ശുംഭന്മാര്‍ എന്നുവിശേഷിപ്പിച്ച സിപിഎം നേതാവ് എംവി ജയരാജന്‍ സ്വന്തം വിവരം എത്രയെന്ന് അന്വേഷിക്കുന്നത് നന്നായിരിക്കുമെന്ന് ഡോക്ടര്‍ സുകുമാര്‍ അഴീക്കോട്.

റഷ്യയിലെയും ബ്രിട്ടണിലെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായുള്ള ബന്ധംമൂലം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കുണ്ടായ പാളിച്ചകള്‍ വിശകലനം ചെയ്യുന്ന 'കോമിന്റെണും ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും' എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അഴീക്കോട്.

ചരിത്രത്തിന്റെ അവശിഷ്ടങ്ങള്‍ തലയിലേറ്റി നടക്കുന്നവരാകരുത് കമ്മ്യൂണിസ്റ്റുകള്‍. ലെനിന്‍പോലും അതു ചെയ്തിട്ടില്ല. പുതു സാമ്പത്തികനയത്തിലൂടെ മാര്‍ക്‌സിസത്തെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അതിനു കഴിയുന്നില്ല-അഴീക്കോട് ചൂണ്ടിക്കാട്ടി.

വിമര്‍ശനങ്ങളിലൊന്നും സഭ്യതവിട്ടുള്ള പ്രയോഗങ്ങള്‍ മാര്‍ക്‌സ്മുതല്‍ ഇഎംഎസ്‌വരെയുള്ള നേതാക്കള്‍ നടത്തിയിട്ടില്ല. സിദ്ധാന്തങ്ങളെ തലനാരിഴകീറി ചര്‍ച്ചചെയ്ത് ഫലശൂന്യതയില്‍ എത്തിക്കുന്നത് മാര്‍ക്‌സിസ്റ്റ് ചിന്തകരുടെ പൊതുസ്വഭാവമാണ്.

അതിനാലാണ് 'വലിയ വേദാന്തി'യെന്നു നാട്ടുകാര്‍ ഇവരെ പരിഹസിക്കുന്നത്. കെഇഎന്‍ ഒക്കെ അങ്ങനെ വലിയ വേദാന്തിയാകാന്‍ നോക്കുകയാണ്-അദ്ദേഹം പറഞ്ഞു.

ഏഷ്യയില്‍ എങ്ങനെ ഒരു വിപ്ലവപാരമ്പര്യം ഉണ്ടാക്കാമെന്ന് ഗാന്ധിജിയിലൂടെ കമ്മ്യൂണിസ്റ്റുകള്‍ പഠിച്ചില്ല. മാര്‍ക്‌സിന്റെ മാതൃക മുഴുവന്‍ യൂറോപ്യനായിരുന്നു. മാര്‍ക്‌സിന് ജനങ്ങളുമായുള്ള ബന്ധത്തിന്റെ പത്തിരട്ടിയാണ് ഗാന്ധിജിക്കുള്ള ബന്ധം. ഇന്ത്യന്‍ മനസ്സിനെ മനസ്സിലാക്കാത്തതിനാലാണ് മൂന്നു സംസ്ഥാനങ്ങളില്‍ കമ്മ്യൂണിസ്റ്റുകള്‍ ഒതുങ്ങിപ്പോയത് അഴീക്കോട് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+