മന്ത്രിമാര്‍ ഇന്നലെയെത്തി; വിഎസ് പുലര്‍ച്ചെയും

ആറുമണിക്ക് ഹര്‍ത്താല്‍ തുടങ്ങുന്നതു കാരണമാണ് അഞ്ചേകാലോടെ മുഖ്യമന്ത്രി ഔദ്യോഗിക വാഹനത്തില്‍ നിയമസഭാ മന്ദിരത്തിലെത്തിയത്. ക്ലിഫ് ഹൗസില്‍ നിന്ന് നടന്ന് നിയമസഭയിലേക്കെത്താനായിരുന്നു ആദ്യം വിഎസ് ആലോചിച്ചത്. എന്നാല്‍ മഴ കാരണം അത് ഉപേക്ഷിക്കുകയായിരുന്നു.
ഹര്‍ത്താലില്‍ നിന്നു രക്ഷപ്പെടാനായി മന്ത്രിമാരടക്കമുള്ളവര്‍ ഞായറാഴ്ച തന്നെ എംഎല്‍എ ഹോസ്റ്റലില്‍ എത്തി. രാവിലെ ആറുമുതല്‍ ഹര്‍ത്താലായതിനാലാണ് അവധി ദിവസമായ ഞായറാഴ്ച തന്നെ എംഎല്‍എ ഹോസ്റ്റല്‍ നിറഞ്ഞത്.
ഭരണപ്രതിപക്ഷ ഭേദമന്യേ മിക്കവാറും എല്ലാവരുംതന്നെ രാത്രിയോടെയെത്തി. ചില മന്ത്രിമാരും ഹോസ്റ്റലില്‍ എത്തിയിരുന്നു. ബൈക്കിലും കാല്‍നടയായുമൊക്കെ സഭയിലെത്താനുള്ള തീരുമാനത്തിലാണു മറ്റു ചില മന്ത്രിമാര്‍.












Click it and Unblock the Notifications