Get Updates
Get notified of breaking news, exclusive insights, and must-see stories!

ടൈഗര്‍ വുഡ്സിന് നഷ്ടം 75 കോടി?

Elin Woods
വലിയ ഗോള്‍ഫ് താരം ഒക്കെ ആയിരിയ്ക്കാം ടൈഗര്‍ വുഡ്സ്. പക്ഷേ വുഡ്സ് പാപ്പരാവുമോയെന്ന് കണ്ടറിയേണ്ടിയിരിയ്ക്കുന്നു. പക്ഷേ യു എസില്‍ ഡൈവോഴ്സ് കേസില്‍ പെട്ടാല്‍ പണക്കാരനായാലും പാപ്പരായതു തന്നെ.

സുന്ദരിയായ ഭാര്യ ഉണ്ടായിട്ടും ബാര്‍ ഗേള്‍സിനെ തേടി പോയ വുഡ്സിനെതിരെ കേസില്‍ ഭാര്യ എലിന്‍ വുഡ്സ് ആവശ്യപ്പെട്ടിരിയ്ക്കുന്നത് 75കോടി ഡോളറാണെന്നാണ് കേള്‍ക്കുന്നത്. എന്നാല്‍ ഇത് ശരി അല്ല പത്ത് കോടി ഡോളര്‍ മാത്രമാണെന്ന് മറ്റ് ചിലരുടെ വര്‍ത്തമാനം. മാത്രമല്ല കുട്ടികളുടെ ചെലവ് വുഡ്സ് നോക്കുകയും വേണം.

മുന്‍ മോഡല്‍ കൂടിയാണ് വുഡ്സിന്റെ ഭാര്യ എലിന്‍ വുഡ്സ്. ഈ സൗന്ദര്യം ഒന്നും പോരാത്തതുകൊണ്ട് വുഡ്സ് പോയത് ഒന്നും രണ്ടും പെണ്ണുങ്ങള്‍ക്ക് പിന്നാലെ ഒന്നും അല്ല. മദ്യശാലകളില്‍ അഴിഞ്ഞാടുന്ന സുന്ദരിമാരായിരുന്നു വുഡ്സിന്റെ രഹസ്യ കാമുകിമാര്‍. വുഡ്സുമായുള്ള ബന്ധം പുറത്ത് വന്നതോടെ അവരും ഈയാള്‍ക്കെതിരെ തിരിഞ്ഞിരിയ്ക്കുകയാണ്. നോക്കണേ, കഷ്ട കാലം വരുമ്പോള്‍ എല്ലാം ഒരുമിച്ച്. മാനനഷ്ടത്തിന് പണം ആവശ്യപ്പെട്ടാണ് ഇവരില്‍ ചിലര്‍ വുഡ്സിനെതിരെ കേസ് കൊടുത്തിരിയ്ക്കുന്നത്.

എലിന്‍ ജീവനാംശമായി 75 കോടി ഡോളര്‍ ആവശ്യപ്പെട്ടെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ അത് ശരി അല്ലത്രെ. പത്ത് കോടിയാണ് ആവശ്യപ്പെട്ടിരിയ്ക്കുന്നതെന്നാണ് വിശ്വസനീയമായ വൃത്തങ്ങളില്‍ നിന്നുള്ള അറിവ്. കാര്യം എന്തെന്നല്ലേ. വുഡ്സിന്റെ ആകെ ആസ്ഥി പോലും 75 കോടി ഡോളര്‍ വരില്ലത്രെ. ഇത് 50 - 60‍ കോടി ‍ഡോളറായിരിയ്ക്കും എന്നാണ് പറയുന്നത്. വിവാഹത്തിന് മുമ്പുണ്ടാക്കിയ കരാര്‍ അനുസരിച്ച്, പിരിഞ്ഞാല്‍ വുഡ്സ് എലിന് നല്‍കേണ്ട തുക 10 കോടി ഡോളറിനേക്കാള്‍ വളരെ കുറവാണ്.

എപ്പോഴാണ് വുഡ്സ് പത്ത് കോടി ഡോളര്‍ എലിന് നല്‍കുന്നതെന്ന് ഇതുവരെ അറിവായിട്ടില്ല. ഇനി മറ്റ് പെണ്ണുങ്ങള്‍ക്ക് എത്ര കോടി കൊടുക്കേണ്ടി വരുമെന്ന ആശങ്കയിലാണ് വുഡ്സ് ഇപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+