കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനുള്ള ബുദ്ധനെ തിരഞ്ഞെടുത്തു

  • By Ajith Babu
Google Oneindia Malayalam News

Four-year-old Losang Doje dons ceremonial robes on Sunday following his selection as the 6th Living Buddha Dezhub
ബെയ്ജിങ്: വര്‍ഷള്‍ നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ജീവനുള്ള ബുദ്ധനെ തിരഞ്ഞെടുത്തു. നാലുവയസുകാരന്‍ ലൊസാങ് ഡോജിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ദലൈലാമയുടെ പിന്‍ഗാമിയായി ചൈനീസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്ന പഞ്ചന്‍ ലാമയാണ് നറുക്കെടുപ്പിലൂടെ 'ജീവനുള്ള ബുദ്ധനെ' തെരഞ്ഞെടുത്തത്. 'ജീവനുള്ള ബുദ്ധന്‍' പദവയിലേക്ക് അവരോധിയ്ക്കപ്പെടുന്ന ആറാമത്തെയാളാണ് ഡോജി.

അഞ്ചാമത്തെ 'ജീവനുള്ള ബുദ്ധന്‍' ദെസ്ഹബ് ജാംഭായ് ഗൈസാന്‍ഗ്യാകോ 66ാമത്തെ വയസില്‍ 2000ല്‍ മരിച്ചതിനെത്തുടര്‍ന്നാണു 'ജീവനുള്ള ബുദ്ധനെ' കണ്ടെത്താന്‍ ബുദ്ധസന്യാസിമാര്‍ ശ്രമമാരംഭിച്ചത്.

ചൈനീസ് അധികൃതരുടെ നിര്‍ദേശപ്രകാരം ബുദ്ധമതാചാരവും കീഴ്‌വഴക്കവും അനുസരിച്ചു സന്യാസിമാര്‍ കണ്ടെത്തിയ രണ്ടുപേരില്‍ ഒരാളെയാണു പഞ്ചന്‍ ലാമ നറുക്കെടുപ്പിലൂടെ 'ജീവനുള്ള ബുദ്ധനാ'യി തെരഞ്ഞെടുത്തത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X