ടിസിഎസിന് ലോകത്ത് ഒന്‍പതാം സ്ഥാനം
മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ഒമ്പതാമത്തെ സോഫ്റ്റ്‌വെയര്‍ സര്‍വീസ് കമ്പനിയെന്ന ബഹുമതി ടാറ്റാ കണ്‍സള്‍ട്ടന്‍സിക്കു ലഭിച്ചു. കമ്പനിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ ചെയര്‍മാന്‍ രത്തന്‍ടാറ്റയാണ് ഇക്കാര്യം അറിയിച്ചത് അറിയിച്ചത്. 1968 ലാണ്് ടാറ്റാ ഗ്രൂപ്പില്‍പ്പെട്ട ടാറ്റാ സണ്‍സിന്റെ ഡിവിഷനായി ടിസിഎസ് ആരംഭിച്ചത്.
ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്്‌വെയര്‍ സര്‍വീസ് കമ്പനിയാണ് ടിസിഎസ്. ഈ സാമ്പത്തിക വര്‍ഷം ടിസിഎസ് 30,000 പേര്‍ക്ക് നിയമനം നല്‍കും.
ഇപ്പോള്‍ 32,800 പേര്‍ ഇവിടെ ചെയ്യുന്നുണ്ട്്. ബ്രിട്ടനെയും യൂറോപ്പിലെ മറ്റിടങ്ങളെയും അപേക്ഷിച്ചു അമേരിക്കയില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവരുന്നതു ആശ്വാസപ്രദമാണെന്നു രത്തന്‍ടാറ്റ പറഞ്ഞു.
യൂറോപ്പില്‍ ഉണ്ടായിരിക്കുന്ന പ്രതിസന്ധി കമ്പനിയെ മറ്റു രീതിയില്‍ കാര്യമായി ബാധിച്ചിട്ടില്ല.എന്നാല്‍ വരുമാനത്തില്‍ കുറവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ ഐബിഎം, മൈക്രോസോഫ്റ്റ്്, അക്‌സെന്‍ചര്‍ എന്നിവരാണ് മുന്‍നിരയില്‍.
ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്തു നിന്നും താന്‍ മാറാന്‍ ആഗ്രഹിക്കുന്നതായും മറ്റുള്ളവര്‍ക്ക് അവസരം നല്‍കാനാണുദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രത്തന്‍ ടാറ്റ അടുത്തവര്‍ഷം ചെയര്‍മാന്‍ പദവി ഒഴിയുമെന്നും അര്‍ധ സഹോദരന്‍ നോയല്‍ ടാറ്റ ചുമതലയേല്‍ക്കുമെന്നും അഭ്യൂഹമുണ്ട്.
നോയല്‍ ഈയിടെ ടാറ്റാ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിതനായിരുന്നു. നാനോ കാര്‍ പുറത്തിറങ്ങിക്കഴിഞ്ഞാല്‍ താന്‍ ചെയര്‍മാന്‍ പദവി വിടുമെന്ന് രത്തന്‍ ടാറ്റ കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു.












Click it and Unblock the Notifications