Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫസല്‍ വധം സിബിഐ തന്നെ അന്വേഷിക്കും

Supreme Court
ദില്ലി: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേണം സിബിഐക്ക് വിട്ട ഹൈക്കോടതി നടപടി സുപ്രീം കോടതി ശരി വച്ചു. സിബിഐ അന്വേഷണത്തെ എതിര്‍ത്ത സംസ്ഥാനസര്‍ക്കാരിന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. സംസ്ഥാന സര്‍ക്കാര്‍ ഇത്തരം കേസുകള്‍ അഭിമാന പ്രശ്‌നമായെടുക്കേണ്ടതില്ലെന്നും കോടതി നിരീക്ഷിച്ചു.

കേസ് സിബിഐ അന്വേഷിക്കുന്നതിനെ സര്‍ക്കാര്‍ എന്തിന് എതിര്‍ക്കണമെന്ന് സുപ്രീം കോടതി ചോദിച്ചു. ഹൈക്കോടതി ഒരു കേസ് സിബിഐയ്ക്ക് കൈമാറുന്നത് എന്തെങ്കിലും കാരണമുള്ളതിനാലാവും. ഇതിനെ എതിര്‍ത്ത് സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയില്‍ വരേണ്ടതല്ല. ലോക്കല്‍ പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതാണ് ഇടക്ക് വച്ച് അന്വേഷണം കൈമാറാന്‍ നിര്‍ദ്ദേശിക്കുന്ന നടപടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഈ വാദം സുപ്രീം കോടതി തള്ളി.

സംസ്ഥാന സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ പോലീസ് സംരക്ഷിക്കുന്നതുകൊണ്ടാണോ സിബിഐ അന്വഷണത്തിനെതിരെ അപ്പീല്‍ നല്‍കിയതെന്ന നിരീക്ഷണവും കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

2006 ലാണ് ഫസല്‍ കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ ഭാര്യ മരിയയുടെ ആവശ്യപ്രകാരമാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+