Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുഗ്രഹം തേടി സുനന്ദയും തരൂരും ക്ഷേത്രത്തില്‍

Shshi Tharoor with Sunanda
തിരുപ്പതി: മുന്‍കേന്ദ്രവിദേശകാര്യ സഹമന്ത്രി ശശി തരൂരും ഭാവി വധു സുനന്ദയും അനുഗ്രഹം തേടി കാളഹസ്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. രണ്ടു ദിവസം നീളുന്ന ക്ഷേത്രസന്ദര്‍ശനത്തിനാണ് തരൂരും സുനന്ദയും ശനിയാഴ്ച ക്ഷേത്രത്തില്‍ എത്തിയത്.

ക്ഷേത്രത്തിലെ മണ്ഡപത്തില്‍ കാത്തുനിന്ന് ഇവര്‍ പ്രസാദം വാങ്ങിയ്ക്കുകയും പൂജാരിമാര്‍ക്ക് ദക്ഷിണ നല്‍കുകയും ചെയ്തു.

തരൂര്‍ എത്തിയതറിഞ്ഞ് ക്ഷേത്രത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ തടിച്ചുകൂടി, ആദ്യം സംസാരിക്കാന്‍ തയ്യാറായില്ലെന്നും പിന്നീട് തരൂര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. എന്നാല്‍ ആരും തന്നെ വിവാദപരമായ കാര്യമോ വിവാഹക്കാര്യമോ സംബന്ധിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തിയില്ല.

ജൂണില്‍ ബാംഗ്ലൂരില്‍ വച്ച തരൂരിന്റെയും സുനന്ദയുടെയും വിവാഹനിശ്ചയം നടക്കുമെന്നും അതിനായി ഗോള്‍ഡന്‍ പാം റിസോര്‍ട്ട് ബുക്ക് ‌ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ സുനന്ദ പിതാവിനും സഹോദരനുമൊപ്പം ദില്ലിയില്‍ തരൂരിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+