മദനിയുടെ വാറന്റ് ജൂലായ് 20 വരെ നീട്ടി

മദനിയെ അറസ്റ്റു ചെയ്തു ഹാജരാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പോലീസിന്റെ അഭ്യര്‍ത്ഥന കോടതി അനുവദിയ്ക്കുകയായിരുന്നു. നേരത്തേ പുറപ്പെടുവിച്ച അറസ്റ്റു വാറന്റിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിച്ച സാഹര്യത്തിലാണ് പോലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. മദനി ഒളിവിലാണെന്നും കണ്ടെത്തനാനുള്ള ശ്രമം തുടരുകയാണെന്നുമാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്.
മദനി മൂന്‍കൂര്‍ ജാമ്യം തേടി നല്‍കിയിരിക്കുന്ന ഹര്‍ജി സെഷന്‍സ് (അതിവേഗ) കോടതി ബുധനാഴ്ച പരിഗണിക്കാനിരിക്കേയാണ് അറസ്റ്റ് വാറന്റിന്റെ കാലാവധി നീട്ടിയിരിക്കുന്നത്.












Click it and Unblock the Notifications