അബ്ദുള്ളക്കുട്ടി: ആരോപണം വ്യാജമെന്ന് കോടിയേരി

പരാമര്‍ശം അടിസ്ഥാന രഹിതമാണെന്നും അതിനാല്‍ നിയമസഭാ രേഖകളില്‍ നിന്നും നീക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
അബ്ദള്ളക്കുട്ടിയെ ഒരു സ്ത്രീക്കൊപ്പം കാറില്‍ സഞ്ചരിക്കവേ നാട്ടുകാര്‍ തടഞ്ഞുവച്ചുവെന്ന ആരോപണം ശരിയല്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് സഭയില്‍ പറഞ്ഞു.
പോലീസ് നലകിയ റിപ്പോര്‍ട്ട് അനുസരിച്ച് അബ്ദുള്ളക്കുട്ടിയുടെ കാറില്‍ സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. പിന്നാലെ വന്നിരുന്ന കാറില്‍ പ്രസാദ് പണിക്കര്‍ എന്നയാളും ഭാര്യയും മകനും ഉണ്ടായിരുന്നുവെന്നും കോടിയേരി നിയമസഭയില്‍ അറിയിച്ചു.
തനിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം നടത്തിയ എം.ചന്ദ്രന് എം.എല്‍.എ മാപ്പു പറയണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് ശൂന്യവേളയിലാണ് അബ്ദുള്ളക്കുട്ടി വിഷയം അവതരിപ്പിച്ചത്.
എന്നാല്‍ തന്റെ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് എംല്‍എ എം ചന്ദ്രന് അറിയിച്ചു. തനിക്കു ലഭിച്ച വിവരം ശരിയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സഹാചര്യത്തിലാണ് ആഭ്യന്തരമന്ത്രി വിശദീകരണം നല്‍കിയത്.
മന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് ചന്ദ്രന്റെ പരാമര്‍ശം നിയമസഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. എന്നാല്‍ ഭരണപക്ഷം എതിര്‍ത്തു.
40 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിനിടെ ആദ്യമായാണ് സഭയില്‍ ഒരു വ്യക്തിയ്ക്കെതിരെ ഇത്തരം അടിസ്ഥാന രഹിതമായ ആരോപണം വരുന്നതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഇതോടെ വിഷയത്തില്‍ ഇടപെട്ട ആര്യാടന് മുഹമ്മദ് ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ ആവശ്യമായ ഇടപെടല്‍ നടത്താമെന്ന് സ്പീക്കര്‍ ഉറപ്പുനല്‍കിയെങ്കിലും പ്രതിപക്ഷം സംതൃപ്തരാവാതെ ഇറങ്ങിപ്പോവുകയായിരുന്നു.
അബ്ദുള്ളക്കുട്ടിയെ ദുരുഹ സാഹചര്യത്തില്‍ ഒരു സ്ത്രീക്കൊപ്പം പൊന്മുടിയില് നാട്ടുകാര്‍ തടഞ്ഞുവച്ചുവെന്ന് എം.ചന്ദ്രന് ഇന്നലെയാണ് നിയമസഭയില്‍ ഉന്നയിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications