കൈവെട്ട് കേസ്: സിഐയ്ക്ക് വധഭീഷണി

കോതമംഗലം പൊലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഫെയ്മസ് വര്‍ഗീസിനെയാണ് തിങ്കളാഴ്ച രാത്രി ടെലഫോണിലുടെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.
പോലീസ് ഇനിയും വീട്ടില്‍ക്കയറിയാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നാണ് ഭീഷണി.അക്രമികള്‍ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ അലിയുടെ കൂട്ടാളിയാണ് ഫോണിലൂടെ ഭീഷണി മുഴക്കിയതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതിയെന്ന സംശയത്താല്‍ ഇയാളുടെ വീട്ടില്‍ സിഐയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ഇയാളെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
കൈപ്പത്തി വെട്ടിമാറ്റിയ സംഭവത്തില്‍ ഇതുവരെ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന ഞായറാഴ്ച തന്നെ കസ്റ്റഡിയിലായ കോതമംഗലം ഇരമല്ലൂര്‍ പൂവത്തൂര്‍ പരുത്തിക്കാട്ടുകുടി ജാഫര്‍ (29), മേക്കാലടി മുണ്ടേത്ത് അഷറഫ് (37) എന്നിവരുടെ അറസ്റ്റാണു രേഖപ്പെടുത്തിയത്. ഇരുവരെയും 14 ദിവസത്തേക്കു കോടതി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications