പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടില്‍ റെയ്ഡ്
കൊച്ചി: ന്യൂമാന്‍ കോളെജ് അധ്യാപകനായിരുനന ടിജെ ജോസഫിന്റെ കൈവെട്ടിയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറി മന്‍സൂറിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി.
കഴിഞ്ഞ രാത്രിയാണ് ആലുവ റൂറല്‍ എസ്പി ജയനാഥിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്. വീട്ടില്‍ നിന്ന് ചില രേഖകള്‍ കണ്ടെടുത്തതായി പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
രാജ്യ ദ്രോഹസ്വഭാവമുള്ള ലഘുലേഖകളാണ് കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇത് സംബന്ധിച്ച് കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ജോസഫിനെതിരായ ആക്രമണം അന്വേഷിക്കുന്ന പോലീസ് സംഘത്തിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.












Click it and Unblock the Notifications