Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂളുകളില്‍ ടോയ്‌ലറ്റുകള്‍ പണിയാന്‍ ഉത്തരവ്

HC
കൊച്ചി: സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലും ടോയ്‌ലറ്റ് സൗകര്യവും കുടിവെള്ളവും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ രണ്ടുമാസത്തിനകം സ്വീകരിക്കാന്‍ ഹൈക്കോടതി തിങ്കളാഴ്ച ഉത്തരവിട്ടു.

ഉത്തരവ് എയിഡഡ്, സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് ഒരേപോലെ ബാധകമാണെന്നു ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, എസ്.എസ്. സതീശ്ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

പ്രാഥമിക ആവശ്യങ്ങള്‍ക്കും ശുദ്ധജലം ലഭിക്കാനുമുള്ള സംവിധാനവും കുട്ടികളുടെ ഭരണഘടനാപരമായ അവകാശമാണെന്നു കോടതി ചൂണ്ടിക്കാട്ടി.

സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനാണ്. കുട്ടികളുടെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണിത്. ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കെതിരേ ഡിപിഐ നടപടി സ്വീകരിക്കണം. ഇതിനായി പരിശോധന നടത്തുകയും വേണം-കോടതി നിര്‍ദ്ദേശിച്ചു.

ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്ത സൂകഌലുള്ള മാനേജര്‍ അധ്യാപകര് ന്നെിവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അര്‍ഹതയില്ല. കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നു നിഷ്‌കര്‍ഷിക്കുന്നു. സര്‍ക്കാരിന് ഇക്കാര്യങ്ങളില്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാനും വ്യവസ്ഥയുണ്ട്.

കോടതി ഉത്തരവ് നടപ്പാക്കി സെപ്റ്റംബര്‍ 23നകം ഡി.പി.ഐ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ശാസ്ത്രസാഹിത്യ പരിഷത്ത് വടക്കാഞ്ചേരി യൂണിറ്റ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+