കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്റ്റിയാനോ റൊണാള്‍ഡോ അച്ഛനായി

  • By Lakshmi
Google Oneindia Malayalam News

Ronaldo
ലിസ്ബണ്‍: പോര്‍ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ആണ്‍കുഞ്ഞ് പിറന്നു. ട്വിറ്ററിലൂടെയാണ് താനൊരു പിതാവായ കാര്യം റൊണാള്‍ഡോ ലോകത്തെ അറിയിച്ചത്.

എന്നാല്‍ കുട്ടിയുടെ അമ്മയാരെന്നു റൊണാള്‍ഡോ വെളിപ്പെടുത്തിയിട്ടില്ല. ജൂണ്‍ 17 നാണ് കുട്ടി ജനിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആള്‍ഗ്രേവിലുള്ള റൊണാള്‍ഡോയുടെ സഹോദരി കെയ്റ്റ ആല്‍വീറോ 'സംഭവം' സ്ഥിരീകരിച്ചതായി 'ഡിയാറോ ഡി നോട്ടിസിയാസ്' ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

മാഡ്രിഡിലുള്ള റൊണാള്‍ഡോ വൈകാതെ നാട്ടിലെത്തുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നീന്തല്‍ താരവും മോഡലുമായ റഷ്യക്കാരി ഐറീന ഷായ്കുമായി റൊണാള്‍ഡോ പ്രണയത്തിലായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

ഹോളിവുഡ് താരവും മോഡലുമായ പാരിസ് ഹില്‍ട്ടണ്‍, മോഡലും നടിയുമായ ടിനാ പവേഴ്‌സ്, ഗ്ലാമര്‍ മോഡല്‍ നികി ഘാസിയാന്‍, ബ്രസീലുകാരിയായ ഫിറ്റ്‌നസ് ട്രെയിനര്‍ ഗബ്രിയേല എന്‍ടിന്‍ഗര്‍ തുടങ്ങിയവരുമായി റൊണാള്‍ഡോ പ്രണയത്തിലായിരുന്നുവെന്നും ഗോസിപ്പുണ്ടായിരുന്നു.

ഇതൊന്നുമല്ല അമേരിക്കക്കാരിയായ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം വാടകയ്ക്കെടുത്താണ് റൊണാള്‍ഡോ കുഞ്ഞിനെ സ്വന്തമാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X