Get Updates
Get notified of breaking news, exclusive insights, and must-see stories!

സിഡ്നിയിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം

മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ സിഡ്‌നിയില്‍ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ സ്‌ഫോടനം. സ്‌ഫോടനസമയത്ത് കടയിലുണ്ടായിരുന്ന നാല് പേര്‍ പരിക്കുകളൊന്നും കൂടാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ക്ലവര്‍ലാന്‍ഡ് സ്ട്രീറ്റിലുള്ള കോപ്പര്‍ ടിഫിന്‍ റെസ്റ്റോറന്റില്‍ തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സ്‌ഫോടനം നടന്നത്. കടയുടെ ചില്ലുകളും ബോര്‍ഡുകളും സ്‌ഫോടനത്തില്‍ തകര്‍ന്നു.

അപകടത്തിനുശേഷം രണ്ട് പേര്‍ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടതായി സമീപത്തെ കടയുടമകള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. സ്‌ഫോടനത്തിനുമുന്‍പായി കടയ്ക്ക് തീപ്പിടിച്ചതായും പറയപ്പെടുന്നു. അഗ്നിശമന സേനയെത്തി തീയണച്ചതിനാല്‍ സമീപത്തെ മറ്റുകെട്ടിടങ്ങളിലേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞു.

നേരത്തെ തന്നെ കോപ്പര്‍ ടിഫിന്‍ റെസ്റ്ററന്റിന് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു. ഇക്കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+